ഹരിത എം എല്‍ എമാര്‍ ബജറ്റിനെതിരെ

Posted on: March 17, 2013 4:38 pm | Last updated: March 17, 2013 at 4:38 pm
SHARE

174jaതിരുവനന്തപുരം:  സംസ്ഥാന ബജറ്റിനെതിരെ യു ഡി എഫില്‍ തന്നെ പ്രതിഷേധമുയരുന്നു. എം എല്‍ എമാരായ കെ എം ഷാജിയും ഹൈബി ഈഡനും എം പി വിന്‍സെന്റും ബജറ്റിനനുകൂലമായി സംസാരിക്കില്ലെന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.
പരിസ്ഥിതിക്ക് വേണ്ടത്ര പരിഗണന ബജറ്റില്‍ ലഭിച്ചില്ല എന്ന് ഹരിത എം എല്‍ എമാരും പരാതിപ്പെടുന്നു. വരള്‍ച്ച നേരിടാന്‍, നെല്‍കൃഷി പരിപോഷിപ്പിക്കാന്‍ എന്നിവക്ക് ഫണ്ട് അനുവദിച്ചില്ല എന്നാണ് ഹരിത ജനപ്രതിനിധികളുടെ പരാതി.