സ്വിസ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: March 17, 2013 12:30 pm | Last updated: March 18, 2013 at 5:50 pm
SHARE

rapeഭോപ്പാല്‍: സ്വിസ് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരില്‍ ഇരുപത് പേരെ മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സ്വിസ് യുവതി ദാത്തിയ ജില്ലയില്‍ കൂട്ട ബലാത്സംഗത്തിനിരയായത്. സാഹസിക വിനോദ സഞ്ചാരം നടത്തുന്ന ദമ്പതികള്‍ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്ന് ക്യാമ്പിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് സംഭവം നടന്നത്.