സുനില്‍കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി

Posted on: March 17, 2013 11:20 am | Last updated: March 17, 2013 at 12:48 pm
SHARE

v s sunil kumarതിരുവനന്തപുരം:പി.സി.ജോര്‍ജ്ജിനെതിരെ നിയമസഭയില്‍ ചെരുപ്പോങ്ങിയ സിപിഐ അംഗം വി.എസ്.സുനില്‍കുമാറിനെതിരെ നിയമസഭാ പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി.കോണ്‍ഗ്രസ്സ് നേതാവ് ജോസഫ് വാഴക്കനാണ് പരാതി നല്‍കിയത്.ഗൗരിയമ്മക്കെതിരെ ആരോപണമുന്നയിച്ച പി.സി.ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബജറ്റവതരണത്തിന് മുമ്പ് ബഹളം വെക്കുന്നതിനിടയിലാണ് സുനില്‍കുമാര്‍ പി.സി.ജോര്‍ജ്ജിനെതിരെ ചെരുപ്പോങ്ങിയത്.സ്പീക്കര്‍ നടപടിയെടുത്താല്‍ അംഗീകരിക്കുമെന്ന് വി.എസ്.സുനില്‍ കുമാര്‍ പ്രതികരിച്ചു.