യൂസുഫ് പത്താന്റെ വിവാഹത്തിന് ഇര്‍ഫാന്‍ മോഡിയെ ക്ഷണിച്ചു

Posted on: March 16, 2013 8:56 pm | Last updated: March 16, 2013 at 8:56 pm
SHARE

33612_L_Narendra-Modi-Irfan-Pathanഅഹമ്മദാബാദ്:  ക്രിക്കറ്റ് താരം യൂസുഫ് പത്താന്റെ വിവാഹത്തിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ക്ഷണം. യൂസുഫിന്റെ അനിയന്‍ ഇര്‍ഫാനാണ് മോഡിയെ വിവാഹത്തിന് ക്ഷണിച്ചത്.

മാര്‍ച്ച് 27നാണ് യൂസുഫ് പത്താന്‍ മുംബൈ സ്വദേശിനി അഫ്രിനെ വിവാഹം കഴിക്കുന്നത്.

2012 ല്‍ മോഡി നയിച്ച സദ്ഭാവന യാത്രക്ക് ഇര്‍ഫാന്‍ ആശംസ നേര്‍ന്ന് വേദി പങ്കിട്ടിരുന്നു. മോഡിയുമായി അടുത്തബന്ധമാണ് ഇര്‍ഫാനുള്ളത്.
പരുക്കിനെ തുടര്‍ന്ന് ടീമിന് പുറത്താണ് ഇപ്പോള്‍ ഇര്‍ഫാന്‍ പത്താന്‍.