സെന്‍സേഷണലിസം സത്യസന്ധതക്ക് തടസ്സമാകരുത്: രാഷ്ട്രപതി

Posted on: March 16, 2013 8:14 pm | Last updated: March 16, 2013 at 8:14 pm
SHARE

PRANAB_MUKHERJEE_12018fകോട്ടയം: സെന്‍സേഷണലിസം സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിന് തടസ്സമാകരുതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. കോട്ടയത്ത് മലയാള മനോരമയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുരംഗം അഴിമതിമുക്തമാക്കുന്നതിന് പ്രത്യേക പങ്ക് വഹിക്കേണ്ട മാധ്യമങ്ങള്‍ ഉന്നതമായ ധാര്‍മിക മൂല്യം പുലര്‍ത്തണമെന്നും രാഷ്ട്രപതി പറഞ്ഞു.
അടിസ്ഥാന മേഖലയിലെ വികസന രംഗത്ത് കേരളം ഇനിയും മുന്നോട്ടുപോകണം. വിദേശമലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണം ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം – രാഷ്ട്രപതി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ.മാണി എം.പി. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.