സ്വിസ് ഓപ്പണ്‍: സൈന സെമിയില്‍

Posted on: March 16, 2013 8:05 pm | Last updated: March 17, 2013 at 1:35 am
SHARE

Saina Nehwal

ബാസല്‍: സ്വിസ് ഓപണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് ഗോള്‍ഡ് ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സെമിഫൈനലില്‍. ചൈനീസ് തായ്‌പേയ് താരം സു യിംഗ് തായിനെ നേരിട്ട ഗെയിമുകള്‍ക്ക് (11-21, 12-21) തോല്‍പ്പിച്ചു. സു യിംഗിനെതിരെ ഏഴ് മത്സരങ്ങളില്‍ അഞ്ചാം ജയമാണ് സൈന നേടിയത്. ലോക രണ്ടാം നമ്പര്‍ ആയ സൈന പത്താം റാങ്കുകാരിക്കെതിരെ തുടരെ ആക്രമിച്ചു കളിച്ചു. ചൈനയുടെ ലോക ഏഴാം നമ്പര്‍ ഷിസിയാന്‍ വാംഗിനെയാണ് സെമിയില്‍ സൈന നേരിടേണ്ടത്. കരിയറില്‍ ഇവര്‍ തമ്മില്‍ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ നാലിലും സൈനക്കായിരുന്നു ജയം. കഴിഞ്ഞാഴ്ച ആള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ സൈന ഷിസിയാനെ തോല്‍പ്പിച്ചിരുന്നു.