ഈജിപ്ത് പ്രസിഡന്റ് അടുത്തയാഴ്ച ഇന്ത്യയും പാകിസ്ഥാനും സന്ദര്‍ശിക്കും

Posted on: March 16, 2013 7:45 pm | Last updated: March 16, 2013 at 7:45 pm
SHARE

220px-Mohamed_Morsi_croppedഇസ്‌ലാമാബാദ്: ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി അടുത്തയാഴ്ച പാകിസ്താനും ഇന്ത്യയും സന്ദര്‍ശിക്കുന്നു. പാകിസ്താന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയുമായി മുര്‍സി ചര്‍ച്ച നടത്തുമെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താവ് ഐസാസ് അഹ്മദ് ചൗധരി പറഞ്ഞു.

രണ്ട് നേതാക്കളും വിവിധ കരാറുകളില്‍ ഒപ്പിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
മുര്‍സി മുമ്പ് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഹമാസും ഫലസ്തീനും തമ്മിലുള്ള ചര്‍ച്ചക്ക് നേതൃത്വം വഹിക്കാനുള്ളതുകൊണ്ട് നിര്‍ത്തിവെക്കുകയായിരുന്നു.

ഈജിപ്തിന്റെ ഏഴാമത്തെ വാണിജ്യ പങ്കാളിയായ ഇന്ത്യയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.