കേരളത്തിലേക്ക് പോകരുതെന്ന് പൗരന്മാരോട് ഇറ്റലി

Posted on: March 16, 2013 5:15 pm | Last updated: March 17, 2013 at 2:28 am
SHARE

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് മടക്കി അയക്കില്ലെന്ന ഇറ്റലിയുടെ നിലപാടിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരിക്കെ, ഇന്ത്യയിലെ ഇറ്റാലിയന്‍ പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഇറ്റാലിയന്‍ എംബസി. ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രത്യേകിച്ച് കേരളത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടയില്‍ പെട്ടുപോകരുതെന്നും ജനക്കൂട്ടത്തില്‍ നിന്നും അകലം പാലിക്കണമന്നും നിര്‍ദേശമുണ്ട്. അതേസമയം, ഇറ്റാലിയന്‍ സ്ഥാനപതി വാക്കുപാലിക്കുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി അശ്വിനി കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.