Connect with us

Gulf

ദോഹയില്‍ കെ.എം.സി.സി 'ബൈത്തുര്‍റഹ്മ' പദ്ധതി തുടങ്ങി

Published

|

Last Updated

മലപ്പുറം ജില്ലാ കെ.എം.സി.സി ബൈത്തുറഹ്്മ കാരുണ്യ ഭവന പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് അലി അല്‍മാലികിക്ക് നല്‍കി നിര്‍വ്വഹിക്കുന്നു.

ദോഹ: പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായ മുസ്‌ലിം ലീഗിന്റെ “ബൈത്തുറഹ്്മ”യുടെ ഭാഗമായി ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന കാരുണ്യ ഭവന പദ്ധതിക്ക് തുടക്കമായി. 16 നിയമസഭാ മണ്ഡലങ്ങളിലെ പാവപ്പെട്ടവര്‍ക്കാണ് മലപ്പുറം ജില്ലാ കെ എം സി സി വീടു നിര്‍മ്മിച്ചു നല്‍കുക. മലപ്പുറം ജില്ലയിലെ ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കാന്‍ ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മുസ്്‌ലിംലീഗിന്റെ കാരുണ്യ പദ്ധതിയാണ് “ബൈത്തുര്‍റഹ്മ”.
ഭാരത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനവും സംഘാടക സമിതി പ്രഖ്യാപനവും കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. അലി ഇന്റര്‍നാഷണല്‍ അസിസ്റ്റന്റ് ഡയരക്ടര്‍ മാജിദ് അലി അല്‍മാലികി ബ്രോഷര്‍ ഏറ്റുവാങ്ങി. കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് പി.എസ്.എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.പി അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. ഇസ്്മാഈല്‍ ഹുദവി ആമുഖ പ്രസംഗം നടത്തി. ഏറനാട് മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് കെ.ടി അഷ്‌റഫ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, ട്രഷറര്‍ തായമ്പത്ത് കുഞ്ഞാലി പ്രസംഗിച്ചു. എസ്.എ.എം ബഷീര്‍, ഡോ. എം.പി ഷാഫി ഹാജി, ടി.വി അബ്ദുല്‍ഖാദര്‍ ഹാജി, ബഷീര്‍ എടരിക്കോട്, എന്‍.കെ അബ്ദുല്‍ വഹാബ്, സി.വി ഖാലിദ്, കെ.പി മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബിന് കെ. മുഹമ്മദ് ഈസയും കെ.ടി അഷ്‌റഫിന് അലി മൊറയൂരും ഉപഹാരം നല്‍കി. സവാദ് വെളിയംകോട് സ്വാഗതവും കെ. മുഹമ്മദ് ഈസ നന്ദിയും പറഞ്ഞു.
ബൈത്തുര്‍റഹ്്മ സംഘാടക സമിതി ഭാരവാഹികളായി പി.എസ്.എച്ച് തങ്ങള്‍ (മുഖ്യ രക്ഷാധികാരി), കെ. മുഹമ്മദ് ഈസ (ചെയര്‍മാന്‍), പി.പി അബ്ദുറഷീദ് (ജനറല്‍ കണ്‍വീനര്‍), എടയാടി ബാവ ഹാജി (ട്രഷറര്‍) എന്നിവരെയും സംസ്ഥാന-ജില്ലാ-മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടുന്ന 101 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.