ഖത്തര്‍ – ബ്രിട്ടീഷ് കിരീടാവകാശികള്‍ കൂടിക്കാഴ്ച നടത്തി

Posted on: March 16, 2013 4:49 pm | Last updated: March 16, 2013 at 4:55 pm
SHARE

qatar pricne

ദോഹ: കഴിഞ്ഞ ദിവസം ഖത്തറിലെത്തിയ ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സും ഖത്തര്‍ കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമ്മദ് അല്‍ഫാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പത്‌നിയോടൊപ്പം ചാള്‍സ് ഖത്തറിലെത്തിയത്.

മേഖലയിലെ അന്താരാഷ്ട്ര വിഷയങ്ങള്‍, നയതന്ത്ര പ്രശ്‌നങ്ങള്‍, വാണിജ്യ രംഗത്തെ പ്രശ്‌നങ്ങള്‍ എന്നിവ ഇരുവരും ചര്‍ച്ച ചെയ്തു. നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.