കേരള ബജറ്റ്: പ്രവാസികള്‍ക്ക് പ്രതിഷേധം

Posted on: March 16, 2013 4:48 pm | Last updated: March 16, 2013 at 4:48 pm
SHARE

ദോഹ: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രവാസി സംഘടനകള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം. ബജറ്റില്‍ പ്രവാസികളെ അവഗണിച്ചതായി സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസ്, മുസ്ലിം ലീഗ് അനുകൂല സംഘടനയായ കെ എം സി സി തുടങ്ങിയവ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.

ജനക്ഷേമപരമായ ഒട്ടേറെ കാര്യങ്ങള്‍ ബജറ്റിലുണ്ടെങ്കിലും പ്രവാസികള്‍ക്കായി മതിയായ തുക നീക്കിവെച്ചിട്ടില്ലെന്നാണ് ആക്ഷേപം. ബജറ്റിലെ അവഗണനക്കെതിരെ നോര്‍ക്ക പ്രതിനിധി സി കെ മേനോനും രംഗത്തുവന്നിട്ടുണ്ട്. 35 ലക്ഷത്തിലധികം വരുന്ന പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാര്യമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.