National
ഇന്‍ഡോറിലും ബസില്‍ കൂട്ട ബലാത്സംഗം
ഇന്‍ഡോര്‍: ഡല്‍ഹി സംഭവത്തിന് സമാനമായി മധ്യപ്രദേശിലെ ഇന്‍ഡോറിലും ബസില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. ഇന്നലെ ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദേവാസില്‍ നിന്നാണ് യുവതി ബസില്‍ കയറിയത്. ഇന്‍ഡോറിലേക്കാണ് ഇവര്‍ക്ക് പോകേണ്ടിയിരുന്നത്. ബസ് വിജയ നഗറിലെത്തിയപ്പോള്‍ മറ്റു യാത്രക്കാരെല്ലാം ഇറങ്ങി. തുടര്‍ന്ന് യുവതി ബസില്‍ തനിച്ചാകുകയായിരുന്നു. തുടര്‍ന്ന് ബസില്‍ ഒരാള്‍ കൂടി കയറി. ഇയാളും ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
മധ്യപ്രദേശിലെ ഡാത്തിയ ജില്ലയില്‍ ഇന്ന് ഒരു സ്വീറ്റ്‌സര്‍ലന്‍ഡ് യുവതിയും പീഡനത്തിനിരായിട്ടുണ്ട്.
---- facebook comment plugin here -----