ബിറ്റിയുടെ പിതാവിനെ കേരളാ പോലീസ് ചോദ്യം ചെയ്തു

Posted on: March 16, 2013 3:46 pm | Last updated: March 16, 2013 at 8:02 pm
SHARE

Bitti_mohanty_in_jaipur295

കട്ടക്ക്: വിദേശ വനിതയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിറ്റി മൊഹന്തിയുടെ പിതാവും മുതിര്‍ന്ന ഐ പി എസ് ഓഫീസറുമായ ബി ബി മൊഹന്തിയെ കേരളാ പോലീസ് ചോദ്യം ചെയ്തു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മൊഹന്തിയേയുമായി രാജസ്ഥാനിലെ കട്ടക്കിലെത്തിയ പോലീസ് സംഘമാണ് ബി ബി മൊഹന്തിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നാല് മണിക്കൂറോളം നീണ്ടുനിന്നു. രണ്ട് ദിവസം മുമ്പാണ് കേരള പോലീസ് സംഘം ഇവിടെയെത്തിയത്.
ബിട്ടി മൊഹന്തിയുടെ ഒഡീഷയിലെ സ്‌കൂള്‍, കോളജ് സര്‍ട്ടിഫിക്കറ്റുകളും പോലിസ് പരിശോധിച്ചു. ഇതില്‍ തിരുത്തലുകള്‍ വരുത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സ്‌കൂള്‍ – കോളജ് രേഖകളില്‍ കൃത്രിമം നടത്തിയതില്‍ ബിറ്റിയുടെ പിതാവിന് പങ്കില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ബിറ്റിയെ പിതാവ് തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.