ശ്രീനഗര്‍ തീവ്രവാദ ആക്രമണം: ഒരാള്‍ കൂടി പിടിയില്‍

Posted on: March 16, 2013 2:31 pm | Last updated: March 17, 2013 at 12:32 pm
SHARE

jk_bemina_terror_ptiശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സി ആര്‍ പി എഫ് ക്യാമ്പിനു നേരെയുണ്ടായ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. അഞ്ച് സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെടാനിടയായ ആക്രമണത്തില്‍ തീവ്രവാദികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് അറസ്റ്റ്. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ അറസ്റ്റാണിത്. മുള്‍ട്ടാനില്‍ വെച്ച് പാക്കിസ്ഥാന്‍ തീവ്രവാദിയെന്ന് കരുതുന്ന സുബൈര്‍ എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബശീര്‍ എന്ന ഉറിയെന്നയാളെ ബാരാമുല്ലയില്‍ വെച്ച് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സി ആര്‍ പി എഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറില്‍ മൂന്ന് വര്‍ഷത്തിനിടെ നടക്കുന്ന വലിയ തീവ്രവാദ ആക്രമണമായിരുന്നു ഇത്.