മധ്യപ്രദേശില്‍ യുവതി കൂട്ട ബലാത്സംഗത്തിനിരയായി

Posted on: March 16, 2013 11:55 am | Last updated: March 16, 2013 at 12:53 pm
SHARE

rape

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് യുവതി ഭര്‍ത്താവിന്റെ മുന്നില്‍ കൂട്ടബലാത്സംഗത്തിനിരയായി. ഡാത്തിയ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എട്ട് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓര്‍ച്ചയില്‍ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.