മാഫിയാ ബന്ധം: ഇറ്റലിയിലെ മുന്‍ മന്ത്രി അറസ്റ്റില്‍

Posted on: March 16, 2013 11:16 am | Last updated: March 16, 2013 at 11:16 am
SHARE

cosentinoo_adn1--400x300നേപ്പിള്‍സ്: അഴിമതിയും മാഫിയാ ബന്ധവും ആരോപിക്കപ്പെട്ട ഇറ്റാലിയന്‍ മുന്‍ മന്ത്രി നിക്കോള കോസെന്റിനോ അറസ്റ്റില്‍. ഇറ്റലിയിലെ അധികാര കേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കോസെന്റിനോവിനെ കസ്റ്റഡിയിലെടുത്തത്. ബെര്‍ലുസ്‌കോണി മന്ത്രിസഭയിലെ ധനകാര്യ മന്ത്രി ആയിരുന്നു വ്യവസായി കൂടിയായ കസെന്റിനോ. മാഫിയാ ബന്ധം ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് 2011ല്‍ രാജിവെച്ചിരുന്നു. പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പീപ്പിള്‍ ഓഫ് ഫ്രീഡം പാര്‍ട്ടി അവസരം നല്‍കിയില്ല.
മാഫിയാ സംഘത്തിന് അനധികൃതമായി വായ്പ നല്‍കുന്നതിന് ഏറ്റവും വലിയ ബേങ്കായ യൂനി ക്രെഡിറ്റ് അദികൃതര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തി, മാഫിയാ സംഘങ്ങളുമായി ചേര്‍ന്ന് അനധികൃത ഇടപാട് നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നത്.