ടൈറ്റാനിക്കിന്റെ ഓര്‍മയുണര്‍ത്തി ആ വയലിന്‍ കണ്ടെത്തി

Posted on: March 16, 2013 10:54 am | Last updated: March 16, 2013 at 10:54 am
SHARE

violinലണ്ടന്‍: ദുരന്തമായി മാറിയ ടൈറ്റാനിക്കിന്റെ ഓര്‍മകളുണര്‍ത്തി അന്ന് ഉപയോഗിച്ച വയലിന്‍ കണ്ടെടുത്തു. ടൈറ്റാനിക് കപ്പലിന്റെ ദുരന്ത സമയത്ത് ഉപയോഗിച്ചിരുന്ന വയലിനാണ് കണ്ടെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ടൈറ്റാനിക്കിലെ ബാന്‍ഡ് മാസ്റ്ററായിരുന്ന വാലസ് ഹാര്‍ട്ട്‌ലി ഉപയോഗിച്ചതാണ് വയലിന്‍. നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ വീടിന് മുകളില്‍ നിന്നാണ് വയലിന്‍ ലഭിച്ചത്.
1912 ഏപ്രില്‍ പതിനഞ്ചിന് നടത്തിയ ആദ്യ യാത്രയിലാണ് ടൈറ്റാനിക് അപകടത്തില്‍ പെടുന്നത്. ദുരന്ത സമയത്ത് കടലില്‍ നഷ്ടപ്പെട്ടിരിക്കാം എന്ന് കരുതിയതാണ് തിരികെ ലഭിച്ചിരിക്കുന്നത്. 2006ലാണ് ഹാര്‍ട്ട്‌ലിയുടെ മകന് വീടിന്റെ മുകളില്‍ നിന്ന് സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ വയലിന്‍ ലഭിക്കുന്നത്. ഏഴ് വര്‍ഷത്തെ പരിശോധനകള്‍ക്ക് ശേഷമാണ് ഹാര്‍ട്ട്‌ലി ഉപയോഗിച്ചിരുന്ന വയലിനാണ് കണ്ടെത്തിയതെന്ന് തെളിയുന്നത്. വയലിന്‍ കണ്ടെടുത്തതിനെ സംബന്ധിച്ച് നിരവധി ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. ദുരന്തത്തില്‍ യാത്രക്കാര്‍ക്കൊപ്പം ബാന്‍ഡ് സംഘത്തിലെ എട്ട് പേരും മരിച്ചിരുന്നു. പത്ത് ദിവസത്തിനു ശേഷം ഹാര്‍ട്ട്‌ലിയുടെ മൃതദേഹം പുറത്തെടുത്തപ്പോള്‍ വയലിന്‍ ലഭിച്ചിരുന്നില്ല.
കപ്പല്‍ മഞ്ഞ് മലയിലിടിച്ച് തകര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ ശാന്തരാക്കുന്നതിന് വേണ്ടി ബാന്‍ഡ് സംഘം അവസാന നിമിഷം വരെ സംഗീതോപകരണങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. യാത്രക്കാര്‍ ലൈഫ് ബോട്ടില്‍ കയറി രക്ഷപ്പെടുന്നതിനിടെയാണ് എട്ടംഗ സംഘം അവതരണം തുടര്‍ന്നത്.