പൈതൃക നഗരത്തിനും നിരാശ

Posted on: March 15, 2013 11:07 pm | Last updated: March 15, 2013 at 11:07 pm
SHARE

തലശ്ശേരി: ബജറ്റില്‍ പൈതൃക നഗരമായ തലശ്ശേരിക്കും നിരാശ. മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പൈതൃക ടൂറിസം പദ്ധതിക്കും ഈയിടെ ആരോഗ്യമന്ത്രി സഹായ വാഗ്ദാനം നല്‍കിയ മലബാര്‍ കാന്‍സര്‍ സെന്ററിനും ബജറ്റില്‍ കാര്യമായി ഒന്നും വകകൊള്ളിച്ചില്ല. കണ്ണൂര്‍ ജില്ലയുടെ മുഖച്ഛായ മാറ്റാനുതകുന്ന പൈതൃക ടൂറിസം പദ്ധതിയെയാണ് പാടെ അവഗണിച്ചത്. മൂന്ന് വര്‍ഷം മുമ്പ് എല്‍ ഡി എഫ് സര്‍ക്കാറാണ് 100 കോടിയുടെ സ്വപ്ന പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനായി അനുവദിച്ചതാവട്ടെ അഞ്ച് കോടി രൂപ മാത്രം. കഴിഞ്ഞ തവണത്തെ ബജറ്റില്‍ ഇതിനായി രണ്ട് കോടി രൂപ യു ഡി എഫ് സര്‍ക്കാര്‍ നീക്കിവെച്ചിരുന്നു. എന്നാല്‍ 1.70 കോടിയാണ് തലശ്ശേരിക്ക് കിട്ടിയത്.