ശ്രീലങ്കക്കെതിരെ പ്രക്ഷോഭം:തമിഴ്‌നാട്ടിലെ കോളേജുകള്‍ അടച്ചിട്ടു

Posted on: March 15, 2013 9:37 pm | Last updated: March 15, 2013 at 9:37 pm
SHARE

tamil agitationചെന്നൈ:ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായ പശ്ചാതലത്തില്‍ തമിഴാനാട്ടിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ അടച്ചിട്ടു.തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്തെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത പശ്ചാതലത്തിലാണ് കോളേജുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.ഈ മാസം ജനീവയില്‍ നടക്കുന്ന യു.എന്‍ സുരക്ഷാ സമിതി യോഗത്തില്‍ അമേരിക്ക കൊണ്ടുവരാന്‍ ഇടയുള്ള പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് രേഖപ്പെടുത്തണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം