Connect with us

Sports

മൊഹാലി ടെസ്റ്റ്:ഓസ്ട്രലിയ ഭേദപ്പെട്ട നിലയില്‍

Published

|

Last Updated

മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തിട്ടുണ്ട്. 71 റണ്‍സെടുത്ത വാര്‍ണരും, 86റണ്‍സെടുത്ത എഡ്‌കോവനുമാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നും, ഇശാന്ത് ശര്‍മ്മ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.58 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തും 20 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും ആണ് ക്രീസില്‍. പരമ്പരയില്‍ 2-0ന് ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്. മഴമൂലം ആദ്യ ദിനം മല്‍സരം ഉപേക്ഷിച്ചിരുന്നു. മൊഹാലിയില്‍ സമനില നേടിയാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

---- facebook comment plugin here -----

Latest