തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റ്-വി.എസ്

Posted on: March 15, 2013 4:50 pm | Last updated: March 15, 2013 at 4:50 pm
SHARE

vs-achuthanandan01_5തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എം മാണി നടത്തിയ പ്രഖ്യാപനങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പൊടികൈയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കെ.എസ്.ആര്‍.ടി.സി വന്‍ബാധ്യതയില്‍ നില്‍ക്കുമ്പോള്‍ നല്‍കിയത് വെറും 100 കോടി മാത്രമാണെന്നും വി.എസ് അഭിപ്രയപ്പെട്ടു. സംസ്ഥാനത്തെ പിറകോട്ടടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും ഇത് പൊതു വിതരണ സംവിധാനത്തെ തകര്‍ക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള തീരുമാനം ബജറ്റ് പ്രസംഗത്തില്‍ വായിക്കാതിരുന്നത് സഭയോടുള്ള അനാദരവാണെന്ന് ഡോ.തോമസ് ഐസക് അഭിപ്രയപ്പെട്ടു.