സ്ത്രീധന പീഡനക്കേസ്: ഒഡീഷ മന്ത്രി രാജിവെച്ചു

Posted on: March 15, 2013 2:23 pm | Last updated: March 15, 2013 at 2:24 pm
SHARE

Raghunath Mohantyഭുവനേശ്വര്‍: സ്ത്രീധന പീഡനക്കേസില്‍ ആരോപണവിധേയനായ ഒഡീഷ മന്ത്രി രാജിവെച്ചു. ഒഡീഷയിലെ നിയമ, നഗര വികസന മന്ത്രി രഘുനാഥ് മൊഹന്തിയാണ് ഇന്ന് രാജിവെച്ചത്. മൊഹന്തിയുടെ മകന്റെ ഭാര്യ മന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജി. ധാര്‍മികതയുടെ പേരില്‍ രാജിവെക്കുന്നകായി മൊഹന്തി പറഞ്ഞു.
2012 ജൂണ്‍ 24നാണ് മൊഹന്തിയുടെ മകന്റെ വിവാഹം നടന്നത്. പത്ത് ലക്ഷം രൂപയും വീട്ടുപകരണങ്ങളും സ്ത്രീധനമായി നല്‍കിയതായി പരാതിയില്‍ പറയുന്നു. അഞ്ച് തവണ തുടര്‍ച്ചയായി എം എല്‍ എയായ മൊഹന്തി 2000 മുതല്‍ മന്ത്രിയാണ്. പാര്‍ലിമെന്ററി കാര്യം, വ്യവസായം, ഐ ടി എന്നീ വകുപ്പുകളും മൊഹന്തി വഹിച്ചിട്ടുണ്ട്.