കടല്‍ക്കൊല: മത്സ്യത്തൊഴിലാളികളുടെ മക്കളെ ദത്തെടുക്കാന്‍ തയ്യാറെന്ന് ഇറ്റലിയിലെ മേയര്‍

Posted on: March 15, 2013 12:41 pm | Last updated: March 15, 2013 at 12:41 pm
SHARE

റോം: വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളിയുടെ മക്കളെ ഇറ്റലിയില്‍ പഠിപ്പിക്കാന്‍ തയ്യാറാണെന്ന് കടല്‍ക്കൊല കേസില്‍ പ്രതിയായ നാവികരിലൊരാളുടെ ജന്മദേശമായ ടറാന്റോയിലെ മേയര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളിയുടെ മക്കളെ പോര്‍ട്ട് ടൗണില്‍ പഠിപ്പിക്കാന്‍ തങ്ങളുടെ നഗരം മുഴുവന്‍ തയ്യാറാണ്. വെടിയേറ്റ് മരിച്ച സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും ടറാന്റോ മേയര്‍ ഇപ്പാസിയോ സ്‌റ്റെഫാനോ പറയുന്നു. ഏത് നാവികന്റെ ജന്മദേശമാണെന്ന് കത്തില്‍ വ്യക്തമല്ല.