പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെക്കണം: അരുണ്‍ ജെയ്റ്റ്‌ലി

Posted on: March 15, 2013 12:17 pm | Last updated: March 15, 2013 at 2:45 pm
SHARE

JAITLYന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ കുറ്റപ്പെടുത്തി പാക്കിസ്ഥാന്‍ പാര്‍ലിമെന്റില്‍ പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെക്കണമെന്ന് ബി ജെ പി. പാക്കിസ്ഥാന്‍ അതിരുകള്‍ ലംഘിച്ചിരിക്കുന്നുവെന്നും എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെക്കണമെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവായ അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ അപലപിച്ച് വ്യാഴാഴ്ചയാണ് പാക് പാര്‍ലിമെന്റില്‍ പ്രമേയം പാസാക്കിയത്.

അഫ്‌സല്‍ ഗുരു: ഇന്ത്യയെ കുറ്റപ്പെടുത്തി പാക് പാര്‍ലിമെന്റില്‍ പ്രമേയം