Connect with us

Ongoing News

പ്രഫഷനല്‍ വിദ്യാഭ്യാസമേഖലക്ക് ഊന്നല്‍

Published

|

Last Updated

തിരുവനന്തപുരം:  പ്രഫഷനല്‍ വിദ്യാഭ്യാസ മേഖലക്ക് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു.
ഐഐടി, ഐഐഎം വിദ്യാര്‍ഥികള്‍ക്ക് 5 ശതമാനം ഫീസിളവ് നല്‍കും.

വിദ്യാഭ്യാസ പ്ലേസ്‌മെന്റ് സെല്ലുകള്‍ സ്ഥാപിക്കാന്‍ എട്ടുകോടി രൂപ നല്‍കും. കൗണ്‍സലിംഗ് മിഷന്‍ സെന്ററുകള്‍ക്ക് ഏഴു കോടി രൂപ അനുവദിച്ചു.

പ്രഫനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്റ്റാര്‍ട്ട് അപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

കെഎഫ്‌സിയുടെ സഹകരണത്തോടെ കേരളത്തിലെ ഗവേഷണസ്ഥാപനങ്ങളില്‍ മോഡല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ സ്ഥാപിക്കും.

ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന പദ്ധതികള്‍ പ്രഖ്യാപിച്ചു.

നാനോ സയന്‍സിന് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ എംജി യൂണിവേഴ്സിറ്റിയില്‍ സ്ഥാപിക്കും.

Latest