നിര്‍ധന യുവതികളുടെ വിവാഹത്തിന് മംഗല്യ നിധി

Posted on: March 15, 2013 11:43 am | Last updated: March 15, 2013 at 12:24 pm
SHARE

marriageതിരുവനന്തപുരം: നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിനായി മംഗല്യ നിധി ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. ആര്‍ഭാട വിവാഹം നടത്തുന്നവരില്‍ നിന്നാണ് ഇതിലേക്ക് തുക വകയിരുത്തുന്നത്. ആര്‍ഭാടത്തോടെ വിവാഹം നടത്തുന്നവരില്‍ നിന്ന് വിവാഹ ചെലവിന്റെ മൂന്ന് ശതമാനത്തില്‍ കുറയാത്ത തുക മംഗല്യ നിധിയിലേക്ക് നല്‍കേണ്ടി വരും. ഇരുപതിനായിരം രൂപയാണ് സഹായമായി നല്‍കുന്നത്.