പി സി ജോര്‍ജ് വിഷയത്തില്‍ സഭയില്‍ ബഹളം

Posted on: March 15, 2013 10:11 am | Last updated: March 15, 2013 at 10:47 am
SHARE

pc-george_3തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പി സി ജോര്‍ജ് നടത്തിയ പ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു.

ജോര്‍ജിന്റെ അവഹേളന സംസാരം സാധാരണമായിരിക്കുന്നെന്നും സ്പീക്കര്‍ ഇതില്‍ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ഇതിന് മറുപടിയായി മുതിര്‍ന്ന നേതാക്കളെ അപമാനിക്കാന്‍ അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല.

തുടര്‍ന്ന് താന്‍ ഇക്കാര്യത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നു എന്ന് പി സി ജോര്‍ജ് പറഞ്ഞു.

നിയമസഭാംഗത്തിന്റെ പെരുമാറ്റച്ചട്ടം സഭയുടെ അകത്തും പുറത്തും പാലിക്കണെന്നും ഈ വിഷയത്തില്‍ നിയമസഭാ ചട്ടമനുസരിച്ച് സ്പീക്കര്‍ നടപടിയെടുക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചതോടെയാണ് പ്രതിപക്ഷം ബജറ്റ് അവതരണത്തിന് അനുവദിച്ചത്.

 

.

 

LEAVE A REPLY

Please enter your comment!
Please enter your name here