എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് നാളെ-എന്‍ അലി അബ്ദുല്ല സംബന്ധിക്കും

Posted on: March 15, 2013 8:34 am | Last updated: March 15, 2013 at 8:34 am
SHARE

കാസര്‍കോട്: മെമ്പര്‍ഷിപ്പ് പുനഃസംഘടനാ കാമ്പയിന്‍ വിലയിരുത്താന്‍ എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് നാളെ യോഗം ചേരും. രാവിലെ 10 മണിക്ക് ജില്ലാ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തും. സംസ്ഥാന നിരീക്ഷകന്‍ പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി നേതൃത്വം നല്‍കും. ധര്‍മപതാകയേന്തുക എന്ന സന്ദേശത്തില്‍ കഴിഞ്ഞ ആറുമാസക്കാലമായി നടന്നുവരുന്ന മെമ്പര്‍ഷിപ്പ് പുനഃസംഘടനാ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തും. തുടര്‍ പദ്ധതികള്‍ക്ക് രൂപം നല്‍കും.