സ്വകാര്യ ആശുപത്രികളില്‍ വയോജനങ്ങള്‍ക്ക് ഇളവ് നല്‍കുന്നു

Posted on: March 15, 2013 8:29 am | Last updated: March 15, 2013 at 8:29 am
SHARE

കല്‍പ്പറ്റ: സ്വകാര്യ മെഡിക്കല്‍ കോളജുകളിലും, സ്വകാര്യ ആശുപത്രികളിലും വയോജനങ്ങള്‍ക്ക് ഇളവ് ലഭിക്കുമെന്ന് സീനിയര്‍ സിറ്റീസണ്‍സ് ഫ്രണ്ട്‌സ വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. സംസ്ഥാനത്തെ മിക്കവാറും സ്വകാര്യ ആശുപത്രികളിലും ഈ ആനുകൂല്യം ലഭിക്കും. കേരളാ പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴിലുളള ആറു കോളജുകളും ഇതില്‍ ഉള്‍പ്പെടും.
കോഴിക്കോട് മിംസ്, ബേബി മെമ്മോറിയല്‍, പി വി എസ് ആശുപത്രി എന്നിവയിലും ഇളവ് ലഭ്യമാവും. വയനാട്ടില്‍ വിംസ്, കല്‍പ്പറ്റ ഫാത്തിമ, ആഹല്യ കണ്ണാസ്പത്രി എന്നിവിടങ്ങളിലാണ് ഇളവ് നല്‍കുന്നത്.
ജില്ലയിലെ മറ്റു ആശുപത്രികളിലും വയോജനങ്ങള്‍ക്ക് ഇളവിനായി പരിശ്രമിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.വാര്‍ത്താ സമ്മേളനത്തില്‍ സി കെ ഉണ്ണികൃഷ്ണന്‍, വി വാസുദേവന്‍ നമ്പ്യാര്‍, ജോര്‍ജ് പാറ്റാനി, കെ.കുമാരന്‍, ഡോ.ഹാഷ്‌ന കെ പി പങ്കെടുത്തു.