അഖില കേരള വോളി മേള നാളെ മുതല്‍

Posted on: March 15, 2013 7:30 am | Last updated: March 15, 2013 at 7:30 am
SHARE

കോഴിക്കോട്: നവോദയാ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. നാളെ മുതല്‍ 24 വരെ നീണ്ട് നില്‍ക്കുന്ന പരിപാടി എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആതുര ശുശ്രൂഷ രംഗത്തെ സംഭാവനക്ക് ഡോ.ബേബി മനോജിനെ ആദരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പന്തീരങ്കാവ് നാഷനല്‍ ഹൈവേക്ക് സമീപം വി പി രൂപേഷ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ്. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ആര്‍മി, കൊച്ചിന്‍പോര്‍ട്ട് ട്രസ്റ്റ്,ഇന്ത്യന്‍ നേവി, കസ്റ്റംസ്, കെ എസ് ഇ ബി, എസ് എന്‍ കോളജ് വനിതാ വിഭാഗത്തില്‍ അസംപ്ഷന്‍, സെന്റ് ജോസഫ് കണ്ണൂര്‍ ഡിവിഷന്‍, തലശേരി സായി തുടങ്ങിയവര്‍ പങ്കെടുക്കും. ടൂര്‍ണമെന്റില്‍ നിരവധി അന്താരാഷ്ട്ര താരങ്ങള്‍ അണിനിരക്കും. പ്രവേശന ടിക്കറ്റില്‍ ചെയര്‍ 100 രൂപയും ഗ്യാലറി ടിക്കറ്റിന് 50 രൂപയുമാണ്.