ഹെലികോപ്റ്റര്‍ ഇടപാട്: അഗസ്ത വെസ്റ്റ്‌ലാന്റിന് കൂടുതല്‍ സമയം അനുവദിച്ചു

Posted on: March 15, 2013 7:46 am | Last updated: March 15, 2013 at 7:46 am
SHARE

VVIP_chopper_295ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടില്‍ സോഫ്റ്റ്‌വെയര്‍ കമ്പനികളുമായുള്ള ബന്ധത്തിന്‍മേല്‍ വിശദീകരണം നല്‍കാന്‍ അഗസ്താവെസ്റ്റ്‌ലാന്റിന് പ്രതിരോധമന്ത്രാലയം ഏഴു ദിവസം കൂടി സമയം നീട്ടിക്കൊടുത്തു.
ടുണീഷ്യയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന ഐഡിഎസ്, എയ്‌റോമാട്രിക്‌സ് എന്നീ കമ്പനികളുമായുള്ള ബന്ധത്തെക്കുറിച്ചാണ് മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു.

നീട്ടിക്കൊടുത്ത സമയത്തിനുള്ളില്‍ വ്യക്തമായ മറുപടി നല്‍കാന്‍ പ്രതിരോധമന്ത്രാലയം അന്ത്യശാസനം നല്‍കിയിട്ടുണ്ട്.