ആര്‍ എസ് സിയുടെ രണ്ടാള്‍ പ്രകടനം ശ്രദ്ധേയമാകുന്നു

Posted on: March 15, 2013 7:19 am | Last updated: March 15, 2013 at 7:21 am
SHARE

SSF pragadanam 2മലപ്പുറം: എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളന പ്രചരാണാര്‍ഥം ആര്‍ എസ് സിയുടെ രണ്ടാള്‍ പ്രകടനം ശ്രദ്ധേയമാകുന്നു. ആര്‍ എസ് സി ഷാര്‍ജാ മദാം ചെയര്‍മാന്‍ ബദ്‌റുദ്ദീന്‍ കോഡൂര്‍, കണ്‍വീനര്‍ ആരിഫ് പുത്തന്‍തെരു എന്നിവരാണ് സംസ്ഥാനത്തിന്റെ നാല്‍പത് കേന്ദ്രങ്ങളില്‍ രണ്ടാള്‍ പ്രകടനം നടത്തുന്നത്.
സമ്മേളന പ്രചരാണാര്‍ഥം നാട്ടിലെത്തിയ ഇവര്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സമ്മത പ്രകാരമാണ് ശ്രദ്ദേയമായ പ്രചാരണവുമായി രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞമാസം 20ന് തിരൂര്‍ മദീനാ മഖ്ദൂമില്‍ നിന്ന് ആരംഭിച്ച പ്രകടനം എറണാകുളത്ത് സംസ്ഥാന സമ്മേളനത്തിന്റെ തൊട്ടുമുമ്പായിരിക്കും സമാപിക്കുക. ഓരോ കേന്ദ്രങ്ങളിലും ഇരുവരും ചെന്ന് കൊടിയുമേന്തി ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുകയാണ് ചെയ്യുന്നത്. തിരൂര്‍, കോഴിക്കോട്, കോട്ടക്കല്‍, പുത്തനത്താണി, വളാഞ്ചേരി, എടപ്പാള്‍, മഞ്ചേരി, കുറ്റിപ്പുറം, വേങ്ങര, ചെമ്മാട് എന്നിവിടങ്ങളില്‍ ഇതിനകം ഇതിനകം പ്രകടനം നടത്തിയത്.
വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ ഓരോ ജില്ലകളിലേയും പ്രധാന കേന്ദ്രങ്ങളില്‍ ഈ രണ്ടാള്‍ പ്രകടനം നടത്തും. ജില്ലാ എസ് എസ് എഫ് ഫിത്വിയാ അംഗങ്ങളായിരുന്നു ഇരുവരും. ആരിഫ് തിരൂര്‍ ഡിവിഷന്‍ സെക്രട്ടറിയായും ബദ്‌റുദ്ദീന്‍ മലപ്പുറം ഡിവിഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.