കാറില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തു ശേഖരം പിടികൂടി

Posted on: March 15, 2013 7:16 am | Last updated: March 15, 2013 at 7:16 am
SHARE

ചെര്‍പ്പുളശേരി: ക്വാളിസ് കാറില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ഒമ്പത് ചാക്കുകളിലായി 450 കിലോ അമോണിയം നൈട്രേറ്റും മുപ്പത് ജെലാറ്റിന്‍ സ്റ്റിക്കുകളുമാണ് പിടികൂടിയത്. ഇന്നലെ രാവിലെ എട്ടിന് ചെര്‍പ്പുളശേരി മാങ്ങോട് വെച്ചാണ് ഇവ പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവര്‍ മലപ്പുറം കുളത്തൂര്‍ സ്വദേശി ഹുസൈ (34) നാണ് അറസ്റ്റിലായത്
വാഹനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. ചെര്‍പ്പുളശേരി എസ ഐ ടി ഡി ഡേവിസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് മാങ്ങോട് മില്ലുംപടിയില്‍ വാഹനംതടഞ്ഞ് പിടികൂടുകയായിരുന്നു.