എളയൂര്‍ ആയുര്‍വേദ ആശുപത്രിക്ക് സ്ഥലം നല്‍കും: മന്ത്രി അടൂര്‍ പ്രകാശ്‌

Posted on: March 15, 2013 7:15 am | Last updated: March 15, 2013 at 7:15 am
SHARE

കാവനൂര്‍: ദീര്‍ഘ കാലമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എളയൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് സ്ഥിരം കെട്ടിടം പണിയുന്നതിനായി റവന്യൂ സ്ഥലം അനുവദിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്.
കാവനൂര്‍ വില്ലേജ് വികസന സമിതിയുടെ മൂന്നാം വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്ഥലം എം എല്‍ എ. പി കെ ബഷീറിന്റെ നിരന്തരമായ ആവശ്യപ്പെടലും പൊതുജനങ്ങളുടെ ആവശ്യം എന്ന നിലക്കുമാണ് ഇതു പരിഗണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതു സംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി മലപ്പുറം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചടങ്ങില്‍ പി കെ ബഷീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി വി മനാഫ്, ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി, ഏറനാട് താലൂക്ക് തഹസില്‍ദാര്‍, ബ്ലോക്ക് മെമ്പര്‍മാരായ വി ഹംസ, കെ പി വേലായുധന്‍, പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണ്യേന്‍കുട്ടി മൗലവി , വില്ലേജ് ഓഫീസര്‍ മുകുന്ദന്‍ പ്രസംഗിച്ചു.