Connect with us

Malappuram

നിലമ്പൂര്‍ താലൂക്ക് ആശുപത്രി ഡയാലിസിസ് യൂനിറ്റിന് പുതിയ കെട്ടിടം നിര്‍മിക്കുന്നു

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കിഡ്‌നി ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നു. കിഡ്‌നി ഡയാലിസിസിനായി പുതിയ ഒരു കെട്ടിടം കൂടി നിര്‍മിക്കും. കെട്ടിടം പ്രവൃത്തി ഉദ്ഘാടനം 17ന് രാവിലെ 10 മണിക്ക് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിക്കും. ആശുപത്രിയില്‍ എസ് സി, എസ് ടി വിഭാഗത്തിനായി നിര്‍മിച്ച പുതിയ വാര്‍ഡിന്റെയും വിപുലപ്പെടുത്തിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ലാബിന്റെയും ഉദ്ഘാടനം മന്ത്രി ആര്യാടന്‍ മുഹമ്മദും നിര്‍വഹിക്കും. കാരുണ്യ ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണോദ്ഘാടനം കാരുണ്യ ഫാര്‍മസി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ നിര്‍വഹിക്കും.
നിലവില്‍ മൂന്ന് യൂണിറ്റുകളാണ് കിഡ്‌നി ഡയാലിസിസിന് വേണ്ടി ഇവിടെ പ്രവര്‍ത്തിക്കുന്നത്. നിലമ്പൂരിലെ അര്‍ബ്ബന്‍ ബേങ്ക് മൂന്ന് യൂണിറ്റുകള്‍ നല്‍കും. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍ മൂന്ന് യൂനിറ്റുകളും നല്‍കും. കേരള വ്യാപാരി വ്യവസായി എാകോപന സമിതി നിലമ്പൂര്‍ യൂനിറ്റ് ഒരു മെഷീനും നല്‍കും. ഇതോടെ താലൂക്ക് ആശുപത്രിയിലെ കിഡ്‌നി യൂനിറ്റുകളുടെ എണ്ണം പത്തായി ഉയരും. ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും ലാബിന്റെയും പ്രവര്‍ത്തനം ഒ പി വാര്‍ഡിന്റെ മുകളിലെ നിലയിലേക്ക് മാറ്റും. 2500 രൂപ അടച്ചാല്‍ സ്ഥിരമായി മരുന്ന് വാങ്ങുന്ന രോഗികളുടെ വീടുകളിലേക്ക് മരുന്നെത്തിക്കുന്ന സംവിധാനം പ്രവര്‍ത്തിക്കും. 40 ശതമാനം മുതല്‍ വില കുറച്ചാണ് കാരുണ്യ ഫാര്‍മസിയില്‍ മരുന്ന് നല്‍കുന്നത്.

---- facebook comment plugin here -----

Latest