വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയ യുവാവ് അറസ്റ്റില്‍

Posted on: March 15, 2013 7:06 am | Last updated: March 15, 2013 at 7:06 am
SHARE

തിരൂര്‍: വിവാഹ വാഗ്ദാനം നല്‍കി സത്രീകളില്‍ നിന്ന് പണം തട്ടിയെന്ന പരാതിയില്‍ കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ചീമേനി ചെമ്പ്രകാനം പൊറോട്ടുമൂല കിരിയത്ത് മൂസാന്‍കുട്ടിയെ (28)യാണ് തിരൂര്‍ സി ഐ. ആര്‍ റാഫിയും സംഘവും അറസ്റ്റ് ചെയ്തത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: മലേഷ്യയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ തിരൂരിലുള്ള വിവാഹ ബ്യൂറോയുമായി ബന്ധപ്പെട്ട് വിധവയായ സ്ത്രീയുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ച് വിവാഹത്തിനായി സമ്മതം അറിയിച്ചു. പിന്നീട് നിരന്തരം ഇവരുമായി ബന്ധപ്പെട്ട് മന്ത്രവാദത്തിന്റെ പേരില്‍ പണം ആവശ്യപ്പെടുകയും അക്കൗണ്ട് നമ്പര്‍ അറിയിച്ച് അതില്‍ പണം നിക്ഷേപിക്കാന്‍ അറിയിക്കുകയുമായിരുന്നു.
ഇങ്ങനെ മൂന്ന് പേരില്‍ നിന്നായി 120000 രൂപയോളം പ്രതി തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ഈപണം ഇയാളുടെ ഭാര്യമാരുടെ പേരിലുള്ള അക്കൗണ്ടുകളിലാണത്രേ നിക്ഷേപിച്ചിട്ടുള്ളത്.