Connect with us

Malappuram

തിരുന്നാവായ റെയില്‍വേ മേല്‍പ്പാലം: ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ശമ്പളം നിഷേധിച്ചു

Published

|

Last Updated

തിരുന്നാവായ: തിരുന്നാവായ റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണ ജോലിക്കെത്തിയ അന്യ സംസ്ഥാനക്കാരായ കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ കമ്പനി അധികൃതര്‍ പീഡിപ്പിക്കുന്നതായി പരാതി. പാലത്തിന്റെ നിര്‍മാണ ചുമതലയുള്ള കൊച്ചിയിലെ ജി ഒ ഫൗണ്ടേഷനു വേണ്ടി ജോലിയെടുക്കുന്ന പശ്ചിമ ബംഗാളിലെ 14 തൊഴിലാളികള്‍ക്കാണ് ഒന്നര മാസമായി ശമ്പളം കൊടുക്കാതെ കമ്പനി അധികൃതര്‍ ബുദ്ധിമുട്ടിക്കുന്നത്. ശമ്പളയിനത്തില്‍ 1.5 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.
പണമില്ലാത്തതിനാല്‍ ഭക്ഷണം പോലും വാങ്ങി കഴിക്കാന്‍ കഴിയാതെ തൊഴിലാളികള്‍ കുഴഞ്ഞു. അവസാനം നാട്ടുകാരോട് പരാതി പറഞ്ഞപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. നാട്ടുകാര്‍ പണം പിരിച്ചാണ് ഇവര്‍ക്ക് ഭക്ഷണം വാങ്ങികൊടുത്തത്. പ്രശ്‌നം കമ്പനി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ വളരെ മോശമായാണത്രെ പെരുമാറിയത്. മാത്രവുമല്ല ഇതിന്റെ പേരില്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ശമ്പളം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് പകരം ഒറീസക്കാരായ തൊഴിലാളികളെ നിര്‍ബന്ധിച്ച് ലേബര്‍ അഡീഷനല്‍ സെക്രട്ടറിക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.

Latest