കണ്ടെത്തിയത് ഹിഗ്‌സ് ബോസോണ്‍ തന്നെ

Posted on: March 15, 2013 12:59 am | Last updated: March 15, 2013 at 12:59 am
SHARE

HIGGS BOZONജനീവ:കഴിഞ്ഞ വര്‍ഷം കണ്ടത്തിയ ബോസോണിന് സമാനമായ കണിക ഹിംഗ്‌സ് ബോസോണ്‍ തന്നെയാണെന്ന് ശാസ്ത്രജ്ഞര്‍.വ്യാഴാഴ്ച്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സേണ്‍ ശാസ്ത്രജ്ഞര്‍ ഇക്കാര്യം പറയുന്നത്.കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സേണിലെ ലാര്‍ജ് ഹൈഡ്രജന്‍ കൊളൈഡറില്‍ ഹിംഗ്‌സ് ബോസോണിന് സമാനമായ കണികകള്‍ കണ്ടെത്തിയത്.എന്നാല്‍ കണികയുടെ സ്വഭാവത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അന്ന് ശാസ്ത്രജ്ഞര്‍ തയ്യാറായിരുന്നില്ല.കണ്ടത്തിയത് ഹിംഗ്‌സ് ബോസോണ്‍ തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലുംഏത് വിഭാഗത്തില്‍ പെടുന്ന ഹിംഗ്‌സ് ബോസോണ്‍ ആണ് കണ്ടെത്തിയതെന്നറിയാന്‍ ഇനിയും പഠനങ്ങള്‍ ആവശ്യമാണ്.