പെട്രോള്‍ വില ഒരു രൂപ കുറച്ചേക്കും

Posted on: March 14, 2013 6:13 pm | Last updated: March 15, 2013 at 12:32 pm
SHARE

Petrol_pumpന്യൂഡല്‍ഹി: പെട്രോള്‍ വിലയില്‍ നേരിയ കുറവുവരുത്താന്‍ സാധ്യത. പെട്രോള്‍ വില ഒരു രൂപ കുറച്ചേക്കും. അതേസമയം ഡീസലിന് 40-50 പൈസ വര്‍ധിപ്പിക്കുകയും ചെയ്യും. നാളയോ മറ്റന്നാളോ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവാണ് പെട്രോള്‍ വില കുറക്കാന്‍ കാരണം. പ്രതിമാസം 50 പൈസ ഉയര്‍ത്താനുള്ള ജനുവരിയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡീസലിന് വില കൂട്ടുന്നത്.