ശ്രീനഗര്‍ തീവ്രവാദ ആക്രമണത്തിനു പിന്നില്‍ പാക് തീവ്രവാദികള്‍: ഷിന്‍ഡെ

Posted on: March 14, 2013 3:20 pm | Last updated: March 14, 2013 at 3:20 pm
SHARE

shinde1_350_031413011433ന്യൂഡല്‍ഹി: ശ്രീനഗറില്‍ അഞ്ച് സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് തീവ്രവാദ സംഘടനകാളാണെന്ന് ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. പാര്‍ലിമെന്റിലാണ് ഷിന്‍ഡെ ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്ന് ലഭിച്ച മരുന്ന് കറാച്ചിയില്‍ നിര്‍മിച്ചതാണ്. തീവ്രവാദികളുടെ ഡയറിയില്‍ നിന്ന് ലഭിച്ച സൂചനകളും അവര്‍ പാക്കിസ്ഥാനികളാണെന്നതിന്റെ തെളിവാണെന്ന് ഷിന്‍ഡെ പറഞ്ഞു. നിരോധിത തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദ്ദീനാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നുണ്ടെന്നും ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും ഷിന്‍ഡെ പറഞ്ഞു.