ജിന്‍പിംഗിനെ ചൈനയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു

Posted on: March 14, 2013 3:06 pm | Last updated: March 14, 2013 at 9:53 pm
SHARE

_66382090_66382089ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റായി ജിന്‍പിംഗിനെ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇതോടെ ഒരു ദശാബ്ദത്തിനു ശേഷം ചൈനയില്‍ നടക്കുന്ന അധികാര കൈമാറ്റം പൂര്‍ണമായി. മൂവായിരം പ്രതിനിധികളാണ് നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയായി വെന്‍ ജിയാബാവോക്ക് പകരം ലി കെക്വിയാംഗിനെ വെള്ളിയാഴ്ച തിരഞ്ഞെടുക്കും.
ഒന്നിനെതിരെ 2,952 വോട്ടുകള്‍ക്കാണ് ജിന്‍പിംഗ് തിരഞ്ഞെടുക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ജിന്‍പിംഗിനെ കഴിഞ്ഞ നവംബര്‍ എട്ടിന് തിരഞ്ഞെടുത്തിരുന്നു. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ അധ്യക്ഷനായും ജിന്‍പിംഗിനെ തിരഞ്ഞെടുത്തിരുന്നു.