60 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

Posted on: March 14, 2013 12:25 pm | Last updated: March 14, 2013 at 1:33 pm
SHARE

രാമേശ്വരം: തമിഴ്‌നാട്ടില്‍ നിന്നുള്ള അറുപത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. കച്ചത്തീവിനു സമീപം മത്സ്യബന്ധനം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പാമ്പന്‍ ഫിഷര്‍മാന്‍ അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. പതിനൊന്ന് ബോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പത്തൊമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.