ശ്രീനഗറില്‍ വീണ്ടും കര്‍ഫ്യൂ

Posted on: March 14, 2013 12:28 pm | Last updated: March 14, 2013 at 12:31 pm
SHARE

cuefewജമ്മു: സി ആര്‍ പി എഫ് നടത്തിയ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധം തടയാന്‍ ശ്രീനഗറില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ശ്രീനഗറില്‍ സി ആര്‍ പി എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ സൈനികരെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞെന്ന് ആരോപിച്ചാണ് വെടിവെപ്പ് നടന്നത്. വാഹനത്തിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. വെടിവെപ്പില്‍ 22 വയസ്സുള്ള അല്‍ത്താഫ് അഹമ്മദ് വാനിയാണ് കൊല്ലപ്പെട്ടത്.

എന്നാല്‍, സി ആര്‍ പി എഫിന്റെ വാഹനം തടഞ്ഞിട്ടില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.