Connect with us

Kerala

പാലക്കാട് നിയന്ത്രണം വിട്ട ബസ് ബൈക്കുകളിലിടിച്ച് രണ്ട് മരണം

Published

|

Last Updated

പാലക്കാട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് നാല് ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. മാത്തൂര്‍ തച്ചങ്കാട് പണിക്കന്‍ വീട്ടില്‍ അശ്വിന്‍ കുമാര്‍ (35), പാലക്കാട് നൂറണി കൈകുത്തിപറമ്പ് കാരുണ്യ വീട്ടില്‍ മത്തായി (50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നിനാണ് അപകടമുണ്ടായത്.
ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്ത ആറ് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മലമ്പുഴയിലേക്ക് പോകുന്ന ബസാണ് നിയന്ത്രണം വിട്ട് ബൈക്കുകളിലും വഴിയാത്രക്കാരുടെ മേലും ഇടിച്ചത്. മുന്നിലുണ്ടായിരുന്ന മറ്റൊരു ബസിലിടിച്ചാണ് അപകടത്തില്‍പ്പെട്ട ബസ് നിന്നത്.

Latest