Connect with us

International

തര്‍ക്ക ദ്വീപിന് സമീപത്ത് നിന്ന് വിയറ്റ്‌നാം കപ്പല്‍ ചൈന മടക്കിയയച്ചു

Published

|

Last Updated

ബീജിംഗ്: വിവാദ ദ്വീപിന് സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ട രണ്ട് വിയറ്റ്‌നാം കപ്പലുകള്‍ ചൈന മടക്കിയയച്ചു. അക്രമ സ്വഭാവത്തോടെ വടക്കന്‍ ചൈനാ കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ചൈനീസ് കപ്പലുകളാണ് വിയറ്റ്‌നാം കപ്പലുകളെ മടക്കിയയച്ചത്. ചൈന സിഷ ദ്വീപെന്നും വിയറ്റ്‌നാം പരാസെല്‍ ദ്വീപെന്നും വിളിക്കുന്ന വിവാദ ദ്വീപില്‍ ഇന്നലെ രാവിലെയാണ് സംഭവം. ചൈനയുടെ സമുദ്രാതിര്‍ത്തിയില്‍ അനധിക്യതമായി മത്സ്യബന്ധനം നടത്തിയതിനാണ് കപ്പലുകള്‍ മടക്കിയയച്ചതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദ്വീപിന്റെ നിയന്ത്രണം കയ്യടക്കിവെച്ചിരിക്കുന്ന ചൈന ഇവിടെ പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്. വിയറ്റ്‌നാമിന് പുറമേ ഫിലിപ്പൈന്‍സ് , ബ്രൂണെയ്, മലേഷ്യ എന്നീ രാജ്യങ്ങളും ദ്വീപിനുമേല്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്.

Latest