Connect with us

International

സഊദിയില്‍ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി

Published

|

Last Updated

റിയാദ്: അന്താരാഷ്ട്രാ തലത്തില്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യമുയരുന്നതിനിടെ സഊദിയില്‍ ഏഴ് പേരെ വധശിക്ഷക്ക് വിധേയരാക്കി. മോഷണക്കേസില്‍ 2006 മുതല്‍ അബഹയിലെ ജയിലില്‍ കഴിഞ്ഞുവരുന്നവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. കൊലപാതകം, മോഷണം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് തലവെട്ടല്‍ ശിക്ഷ നല്‍കുന്ന രാജ്യമാണ് സഊദി.
ഏഴുപേരുടേയും ശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജ്വല്ലറിയില്‍ മോഷണം നടത്തിയ 23 അംഗങ്ങളില്‍ ഏഴ് പേരെ 2009ല്‍ വധശിക്ഷക്ക് വിധിച്ചിരുന്നു. ഇവരില്‍ ഒരാള്‍ തന്നെ പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ചിരുന്നു. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട്‌പേര്‍ ഉള്‍പ്പെടെയുള്ളവരെ വധശിക്ഷക്ക് വിധേയരാക്കരുതെന്ന് ആംനെസ്റ്റിപോലുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.