സമ്മര്‍ വെക്കേഷന്‍ ക്ലാസുകള്‍

Posted on: March 14, 2013 9:26 am | Last updated: March 14, 2013 at 9:26 am
SHARE

കൂറ്റനാട്: അനാഥകളും, അഗതികളുമായ 100 ബാലികമാരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ഏറ്റെടുക്കാന്‍ വെള്ളടിക്കുന്ന് ബനാത്ത് എത്തീം ഗാന മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു. മധ്യവേനലവദിക്കാലത്ത് ഥൊഴില്‍ പരീക്ഷണം, കമ്പ്യൂട്ടര്‍ പഠനം, ഹോംനഴ്‌സിംങ്, ആരോഗ്യ പരിപാലനം എന്നീ വിശയങ്ങളില്‍ സമ്മര്‍ വെക്കേഷന്‍ ക്ലാസുകള്‍ എടുക്കുവാനും തീരുമാനിച്ചതായി ‘ാരവാഹികള്‍ അറിയിച്ചു. ഈ കോഴ്‌സുകള്‍ക്കുള്ള അപേക്ഷ ഫോമുകള്‍ ഏപ്രില്‍ 1 മുതല്‍ ഓഫീസില്‍ നിന്നും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0466 2258386, 9846108223 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. പ്രസിഡന്റ് ഷാഹുല്‍ മിറാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പിപി അസ്ഖറലി സഖാഫി ഉദ്ഘാടനം ചെയ്തു. നെല്ലിക്കാട്ടിരി ഹനീഫ ഫൈസി, സലാല മൊയ്തീന്‍കുട്ടി, സി മുഹമ്മദ് ഹാജി, മരക്കാര്‍ സാഹിബ് എന്നിവര്‍ പ്രസംഗിച്ചു