Connect with us

Palakkad

സഹജീവനത്തിന്റെ നേര്‍ക്കാഴ്ചയായി സ്‌നേഹ സാന്ത്വന സംഗമം

Published

|

Last Updated

പട്ടാമ്പി: കുലക്കല്ലൂര്‍ പഞ്ചായത്തിലെ സ്‌നേഹ സാന്ത്വന സംഗമം സഹജീവനത്തിന്റെ നേര്‍ക്കാഴ്ചയായി. പഞ്ചായത്ത് സാന്ത്വന പരിചരണത്തിന്റെ ‘ഭാഗമായാണ് സാന്ത്വന സംഗമം നടത്തിയത്. ജീവിത ദുരിതങ്ങള്‍ക്ക് വിരാമ മിട്ട രോഗികളും ബന്ധുക്കളും പാലിയേറ്റീവ് വളണ്ടീയര്‍മാരും സന്നദ്ധ സംഘടന പ്രവര്‍ത്തകരും ജന പ്രതിനിധികളും ഒത്ത് ചേര്‍ന്നപ്പോള്‍ പഞ്ചായത്തില്‍ സാന്ത്വന പരിചരണത്തിന് പുതിയ മാനം കൈവന്നു. പിന്നെ കൊട്ടും പാട്ടും കലാപ്രകടനങ്ങളും നാട്ടുവര്‍ത്തമാനങ്ങളുമായൊരു ദിനം. ഒരു കാലത്ത് തോളോട്‌തോള്‍ ചേര്‍ന്നവര്‍, സന്നദ്ധ പ്രവര്‍ത്തകരായവര്‍, കലാകാരന്‍മാര്‍, അധ്യാപകര്‍ എന്ന് വേണ്ട നാടിന് വഴിയൊരുക്കിയ പലരും വിളക്കായവരുമൊക്കെ സംഗമത്തില്‍ പങ്കാളികളായി. മുളയങ്കാവിലെ ക്ഷേത്രവാദ്യക്കാരനായിരുന്ന പുലക്കാട്ടിരി രാജന്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അപകടത്തെ തുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്നത്. സാന്ത്വന പരിചരണത്തിന്റെ കൈതാങ്ങില്‍. വീണ്ടും ചെണ്ടയില്‍ രാജന്‍ താളമിട്ടു. കാലുകള്‍ക്ക് തളര്‍ച്ചയും കൈകള്‍ക്ക് ബലക്ഷയമുണ്ടെങ്കിലും അതൊന്നും വകവെക്കാതെ സംഗമത്തിനെത്തിയ രാജന്‍ വീണ്ടും ചെണ്ടക്കോലേന്തിയപ്പോള്‍ ഈ വാദ്യകലാകാരന് പിന്നെ താളം പിഴച്ചില്ല. ഇരുകാലുകളും തളര്‍ന്ന നാട്യമംഗലത്തെ നൗഷാദ് എന്ന യുവാവ് ലോട്ടറി ടിക്കറ്റ് വില്‍പ്പനയിലൂടെ തന്റെ കുടുംബം പച്ചപ്പിക്കുന്ന ജീവിതാനുഭവം സദസിന് മുമ്പില്‍ വിവരിച്ചു. കാന്‍സര്‍ രോഗികള്‍, കിഡ്‌നി തകരാറിലായവര്‍, നട്ടെല്ലിനു ക്ഷതം വന്ന് വൈകല്യം പിടിപെട്ടവര്‍, വാര്‍ധക്യ സഹജമായ അസുഖം മൂലം കിടപ്പിലായവര്‍, തുടങ്ങി നിരവധി രോഗികള്‍ കൂട്ടായ്്മയില്‍ പങ്കെടുത്തു. 2010 മുതലാണ് കുലുക്കല്ലൂര്‍ പഞ്ചായത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനായി പരിശീലനം ലഭിച്ച നഴ്്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും, ആശാ വളണ്ടിയര്‍മാരും ജനപ്രതിനിധികളുമടങ്ങുന്ന ഒരു സേന തന്നെ പഞ്ചായത്തിലുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി മുളയംകാവ് യൂനിറ്റ് കമ്മിറ്റി നല്‍കിയ ആംബുലന്‍സ് വാഹനത്തിന്റെ പ്രയോജനവും ടീം ഉപയോഗപ്പെടുത്തി. കിടപ്പിലായ രോഗികളുടെ വീടുകളില്‍ ചെന്ന് പരിശോധിച്ച മെഡിക്കല്‍ പരിശോധനകളും മരുന്നും നല്‍കി വരുന്നു. ‘ഭക്ഷണക്കിറ്റുകള്‍, ഇവരുടെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍, വാട്ടര്‍ബെഡ്, വാക്കര്‍, ക്രച്ചസ് കമ്മോഡിറ്റി ചെയര്‍ എന്നിവയും പഞ്ചായത്ത് വിതരണം ചെയ്യുന്നു. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ചെയ്യാവുന്ന തരത്തിലുള്ള തൊഴിലുകള്‍ പരിശീലിപ്പിച്ച് വരുമാന മാര്‍ഗം നേടിയെടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കണ്ണികളാണ്. ഇവര്‍ പിരിച്ചു നല്‍കുന്ന സംഭാവനകള്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുന്നു. സാന്ത്വന സംഗമം മുന്‍ എം എല്‍ എ ജോണ്‍ബ്രിട്ടോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രമണി മോഹനന്‍ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജ്യോതിഷ് വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം എം വിനോദ്കുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ പ്രസംഗിച്ചു

---- facebook comment plugin here -----

Latest