കോഴിക്കോട് മേഖലാ സമ്മേളനം പുതിയറയില്‍

Posted on: March 14, 2013 9:16 am | Last updated: March 14, 2013 at 9:16 am
SHARE

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ കോഴിക്കോട് മേഖലാ സമ്മേളനം ഈ മാസം 16ന് കാലത്ത് 10.30ന് പുതിയറ ഇഹ്‌യാഹുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഖലീല്‍ ബുഖാരി, സൈനുല്‍ ആബിദീന്‍ തങ്ങള്‍ സംബന്ധിക്കും.
മേഖല പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ബാഫഖി അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് വി എം കോയമാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
‘എസ് എം എ കര്‍മപഥത്തില്‍’ അഡ്വ. എ കെ ഇസ്മാഈല്‍ വഫയും ‘മഹല്ല് ഉണരുന്നു’ എന്ന വിഷയത്തില്‍ മുഹമ്മദ് ഫാറൂഖ് നഈമിയും ക്ലാസെടുക്കും.