എസ് വൈ എസ് ബാലുശ്ശേരി സോണ്‍

Posted on: March 14, 2013 9:15 am | Last updated: March 14, 2013 at 9:15 am
SHARE

ബാലൂശ്ശേരി: എസ് വൈ എസ് ബാലുശ്ശേരി സോണ്‍ പ്രഖ്യാപനവും പ്രതിനിധി സമ്മേളനവും ബാലുശ്ശേരി സുന്നി സെന്ററില്‍ നടന്നു. എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുര്‍റഷീദ്് സഖാഫി കുറ്റിയാടി സോണ്‍ പ്രഖ്യാപനം നടത്തി.
കെ എച്ച് കോയ ഹാജി അധ്യക്ഷത വഹിച്ചു. ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ സി ഡി പ്രഭാഷണം നടന്നു. റിട്ടേണിംഗ് ഓഫീസര്‍ മുഹമ്മദലി സഖാഫി വള്ളിയാട് മുന്നേറ്റപാത വിഷയത്തില്‍ ക്ലാസെടുത്തു. അബ്ദുറഹ്മാന്‍ സഖാഫി കാന്തപുരം, പി അബ്ദുല്ല മാസ്റ്റര്‍, മുഹമ്മദലി കിനാലൂര്‍, സുബൈര്‍ നിസാമി, സാദിഖ് അറപ്പീടിക പ്രസംഗിച്ചു.
നന്മണ്ട സര്‍ക്കിളിലെ രോഗിക്കുള്ള സ്വാന്തനം മെഡിക്കല്‍ കാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു. ഭാരവാഹികള്‍: കെ എച്ച് കോയ ഹാജി (പ്രസി.), നൂറുദ്ദീന്‍ മദനി (ഓര്‍ഗനൈസിംഗ് വൈ. പ്രസി.), എം പി അബ്ദുല്ല മാസ്റ്റര്‍ (അഡ്മിനിസ്‌ട്രേഷന്‍ വൈ. പ്രസി.), പി കെ അബ്ദുല്‍ ജബ്ബാര്‍ സഖാഫി (ദഅവ വൈ. പ്രസി.), സി കെ ഹുസ്സൈന്‍ കുട്ടി (സോഷ്യല്‍ വെല്‍ഫയര്‍ വൈ. പ്രസി.), സാദ്വിഖ് അറപ്പീടിക (ജന. സെക്ര.), കെ കെ അബ്ദുസ്സലാം (ഓര്‍ഗനൈസിംഗ് സെക്ര.), ഷഫീഖ് ചീക്കിലോട് (അഡ്മിനിസ്‌ട്രേഷന്‍ സെക്ര.), സുബൈര്‍ മുസ്‌ലിയാര്‍ കൊളത്തൂര്‍ (ദഅവ സെക്ര.), സുബൈര്‍ നിസാമി (സോഷ്യല്‍ വെല്‍ഫയര്‍ സെക്ര.), പി അബ്ദുല്ല മാസ്റ്റര്‍ (ട്രഷറര്‍).